1
പൊലീസും ജനപ്രതിനിധികളും ടൂർണമെൻറിൽ അണിനിരന്നപ്പോൾ

ഫോർട്ടുകൊച്ചി: ജനമൈത്രി പൊലീസും വെളി ലയൺസ് സ്പോർട്സ് ക്ലബ്ബും ഇൻ ആൻഡ് ഔട്ട് ഫോർട്ടുകൊച്ചിയും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി സിറ്റി പൊലീസ് ടീമും ജനപ്രതിനിധികളും മുൻകാല ഫുട്ബാൾ താരങ്ങളും ടൂർണമെന്റിനായി അണിനിരന്നു. കൊച്ചി രൂപതാ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. കെ.ജെ.മാക്സി എം.എൽ.എ നയിച്ച ടീമിൽ മേയർ എം.അനിൽകുമാർ, ഡെപ്യൂട്ടി മേയർ അൻസിയ, കൗൺസിലർ പ്രിയ പ്രശാന്ത്, മുൻ ദേശീയ ഫുട്ബാൾ താരങ്ങളായ ടി.എ.ജാഫർ, റൂഫസ് ഡിസൂസ, സേവ്യർ പയസ്, തോബിയാസ്, ആൻസൻ, ഫിറോസ് ഷെരീഫ്, ചെറിയാൻ പെരുമാലി എന്നിവരും സിറ്റി പൊലീസ് ടീമിൽ ഐ.ജി. നാഗരാജു ഡി.ഐ.ജി ഫിലിപ്പ്, ഡെപ്യൂട്ടി കമ്മീഷണർമാരായ ഐശ്വര്യ ഡോംഗ്‌റെ, സുരേഷ് ഇ.എൻ, അസിസ്റ്റന്റ് കമ്മീഷണർമാരായ രവീന്ദ്രനാഥ് വി.ജി, ബിജി ജോർജ്, വിനോദ് പിള്ള, അബ്ദുൽസലാം, ബേബി പി.വി, അഭിലാഷ്, ജയകുമാർ, നിസാമുദ്ദീൻ, മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന എതിർടീമും തമ്മിൽ നടത്തിയ മത്സരം ഏറെ ആവേശജ്വലമായിരുന്നു.