തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാസംഗമം നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികവു പുലർത്തിയ നഗരസഭാ പരിധിയിലെ 280 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ്കുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളമ്പിള്ളി, സ്മിത സണ്ണി, സുനീറ ഫിറോസ്, നഗരസഭ പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.