തെക്കൻ പറവൂർ: എസ്.എൻ.ഡി.പി ശാഖായോഗം 200-ാം നമ്പറിന്റെ പോഷക സംഘടനയായ എ.എസ്. പ്രതാപ് സിംഗ് സ്മാരക കുടുംബ യൂണിറ്റിന്റെ 20-ാം വാർഷികാഘോഷം കൈത്തോടം പറമ്പിൽ രമണന്റെ വസതിയിൽ വച്ച് ശാഖായോഗം സെക്രട്ടറി ശേഷാദ്രിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖായോഗം പ്രസിഡന്റ് കെ.കെ. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ.ദാമോദരൻ മുഖ്യാതിഥിയായിരുന്നു. എ.ആർ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ ടി.കെ.ഭാസ്കരൻ തോപ്പിൽ സ്വാഗതവും രക്ഷാധികാരി കെ.എസ്. ശോഭൻ നന്ദിയും പറഞ്ഞു.