കാലടി: യുവതിയെ വീട്ടിൽക്കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വര സ്വദേശി അജ്മലിനെയാണ് (32) കാലടി പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടിന്റെ അടുക്കളയിലേക്ക് കയറിച്ചെന്ന് കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാലടി ഇൻസ്പെക്ടർ ബി. സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ ബിബിൻ, ജോയി, എസ്.സി.പി.ഒ മാരായ സുധീർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.