 
മരട്: നെട്ടൂരിൽ വീട്ടിൽനിന്ന് വാർപ്പ് മോഷ്ടിച്ചയാളെ പനങ്ങാട് പൊലീസ് പിടികൂടി. യു.പി സ്വദേശി അബ്ദുൾ റസാക്കാണ് പിടിയിലായത്. നെട്ടൂർസൗത്ത് തണ്ടാശേരി റോഡിൽ ചെറുകാട്ടിൽ സന്തോഷിന്റെ വീട്ടിലെ സിറ്റൗട്ടിൽവച്ചിരുന്ന 30 കിലോഗ്രാം വരുന്ന വാർപ്പാണ് മോഷ്ടിച്ചത്. കഴിഞ്ഞദിവസം വെളുപ്പിനാണ് സംഭവം.
2 വാർപ്പുകളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തേത് എടുക്കുവാനെത്തിയപ്പോൾ വീട്ടിലെ പെൺകുട്ടി കണ്ടതിനെ തുടർന്ന് മോഷ്ടാക്കൾ രക്ഷപെടുകയായിരുന്നു. പനങ്ങാട് പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.