 
തിരുവനന്തപുരം: കാൽനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മലബാറിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ സംഗീത് വെഡ്ഡിംഗ്സ് തലസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. അട്ടക്കുളങ്ങരയിലെ ഷോറൂം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംഗീത് വെഡ്ഡിംഗ്സ് മാനേജിംഗ് ഡയറക്ടർ ഐ.പി. സബീഷ്, ശ്യാമള വിജയൻ, ഐ.പി. സഞ്ജയ്, ഐ.പി. ഷിബിൽ, സരിത സബീഷ് തുടങ്ങിയവർ പങ്കെടുത്തു.
ആറ് നിലകളിലായി പ്രവർത്തിക്കുന്ന സംഗീത് സിൽക്‌സിൽ പട്ടുസാരികൾ മുതൽ വെഡ്ഡിംഗ് ലെഹങ്കകൾ വരെയുള്ള വെഡ്ഡിംഗ് കളക്ഷനുകളുമുണ്ട്. വൈവിദ്ധ്യമാർന്ന പട്ടുസാരികളുടെ വിവിധ ഡിസൈനുകളും എല്ലാത്തരം ഫാഷൻ വസ്ത്രങ്ങളും ലഭിക്കും. നെയ്‌ത്തുകാരിൽ നിന്ന് നേരിട്ട് പട്ടുസാരികൾ ശേഖരിക്കുന്നതിനാൽ മിതമായ നിരക്കിനൊപ്പം ഗുണമേന്മയും ഉറപ്പുവരുത്താനാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ക്യാപ്ഷൻ സംഗീത് വെഡ്ഡിംഗ്സിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. മാനേജിംഗ് ഡയറക്ടർ ഐ. പി.സബീഷ്, ശ്യാമള വിജയൻ, ഐ. പി സഞ്ജയ്, ഐ. പി ഷിബിൽ, സരിത സബീഷ് തുടങ്ങിയവർ സമീപം