
വെങ്ങാനൂർ: പനങ്ങോട് നാരായണ വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ മുട്ടക്കാട് കോവിൽവിളാകത്ത് വീട്ടിൽ ലളിതമ്മ (81) നിര്യാതയായി. മക്കൾ: ശ്രീകുമാരൻ (ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്), ലത, മഞ്ജു, പ്രീത. മരുമക്കൾ: സിന്ധു, എൻ. ഗോപകുമാർ (മുട്ടയ്ക്കാട് എൻ.എസ്.എസ് കരയോഗം സെക്രട്ടറി), ഹരീന്ദ്രകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.