tiguan

കൊച്ചി: അകത്തളത്തിലും പുറംമോടിയിലും ആകർഷക മാറ്റങ്ങളുമായി ടിഗ്വാൻ എസ്.യു.വിയുടെ പുതിയ പതിപ്പ് ഫോക്‌സ്‌വാഗൻ പുറത്തിറക്കി. നൈറ്റ്‌ഷേഡ് ബ്ളൂ, പ്യുവർ വൈറ്റ്, ഒറീക്‌സ് വൈറ്റ് വിത്ത് പേൾ എഫക്‌റ്റ്, ഡീപ്പ് ബ്ളാക്ക്, ഡോൾഫിൻ ഗ്രേ, റിഫ്ളക്‌സ് സിൽവർ, കിംഗ്‌സ് റെഡ് നിറഭേദങ്ങളിൽ ലഭിക്കും.

കൂർത്ത ആയുധം പോലെയുള്ള പുത്തൻ ഹെഡ്‌ലാമ്പുകൾ, റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ബമ്പറുകൾ, പരിഷ്‌കരിച്ച ഫ്രണ്ട് ഗ്രില്ലും പിന്നിലെ ബമ്പറും, സ്‌പോർട്ടീ ലുക്ക് ലഭിച്ച വീലുകൾ എന്നിവ പുത്തൻ ടിഗ്വാന് ഫ്രഷ് ലുക്കാണ് സമ്മാനിക്കുന്നത്. പുതിയ ഫ്ളാറ്റ്-ബോട്ടം മൾട്ടി-ഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീലാണ് അകത്തളത്തിന്റെ പ്രധാന ആകർഷണം. പുതുപുത്തൻ 20.32 സെന്റീമീറ്റർ ടച്ച്സ‌ക്രീനും അതിലെ ജെസ്‌റ്റർ കൺട്രോളും ശ്രദ്ധേയം.

യു.എസ്.ബി സി പോർട്‌സ്, വിയെന്ന ലെതർ സീറ്റുകൾ, സോഫ്‌റ്റ് ടച്ച് ഡാഷ്ബോർഡ്, 30തരം മൾട്ടി-കളർ ആംബിയന്റ് ലൈറ്റുകൾ, ടച്ച് കൺട്രോളോട് കൂടിയ 3-സോൺ ക്ളൈമട്രോണിക് എ.സി സംവിധാനം, പനോരമിക് സൺറൂഫ് എന്നിങ്ങനെയും സവിശേഷതകളുണ്ട്.

ഇന്ത്യക്കാരൻ വിദ്വാൻ

ഫോക്‌സ്‌വാഗൻ ഇന്ത്യയ്ക്കായി ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയായ എം.ക്യു.ബി പ്ളാറ്റ്‌ഫോമിൽ ഔറംഗാബാദ് പ്ളാന്റിലാണ് ടിഗ്വാന്റെ നിർമ്മാണം. ആറ് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്‌റ്റം (എ.ബി.എസ്), എലക്‌ട്രോണിക്‌ സ്‌റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), ആന്റി-സ്ളിപ്പ് റെഗുലേഷൻ (എ.എസ്.ആർ), എലക്‌ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് (എ.ഡി.എൽ), ഹിൽ-സ്‌റ്റാർട്ട് അസിസ്‌റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ, എൻജിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ (ഇ.ഡി.ടി.സി), ഐസോഫിക്‌സ് എക്‌സ്2, ആക്‌ടീവ് ടി.പി.എം.എസ്., പിന്നിൽ 3-ഹെഡ്‌റെസ്റ്റുകൾ,​ 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ,​ ഡ്രൈവർ അലർട്ട് സംവിധാനം എന്നിങ്ങനെ സുരക്ഷാ മികവുകളുമുണ്ട്.

കുതിക്കും എൻജിൻ

2.0 ലിറ്റർ‌ ടി.എസ്.ഐ എൻജിനാണുള്ളത്. 190 പി.എസ് കരുത്തും 320 എൻ.എം. ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിനൊപ്പമുള്ളത് 7-സ്‌പീഡ് ഗിയർ ബോക്‌സ്.

₹31.99 ലക്ഷം

ഈ പുത്തൻ 5-സീറ്റർ എസ്.യു.വിയുടെ പ്രാരംഭവില 31.99 ലക്ഷം രൂപമുതലാണ്. ബുക്കിംഗും ടെസ്‌റ്റ് ഡ്രൈവും ആരംഭിച്ചു. വിതരണം ജനുവരി മദ്ധ്യത്തോടെ.