d

തിരുവനന്തപുരം: കെ.എം.ബഷീറിന്റെ സ്‌മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏർപ്പെടുത്തിയ പ്രഥമ കെ.എം. ബഷീർ മാദ്ധ്യമ പുരസ്‌കാരം അനു എബ്രഹാമിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമ്മാനിച്ചു. രമേശ് ചെന്നിത്തല പ്രശംസാപത്രം സമർപ്പിച്ച ശേഷം പൊന്നാടയണിയിച്ചു. ബഷീറിന്റെ ഓർമ്മയ്‌ക്കായി മാദ്ധ്യമ പുരസ്‌കാരം ഏർപ്പെടുത്തിയത് ഉചിതമായ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ അറിയിച്ചു.എൻ അലി അബ്ദുള്ള,ജൂറി അംഗങ്ങളായ ജി.ശേഖരൻ നായർ,ജേക്കബ് ജോർജ്, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം,പ്രസ്‌ക്ലബ്ബ് സെക്രട്ടറി രാജേഷ് രാജേന്ദ്രൻ,എസ്. വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ,സിറാജ് എഡിറ്റർ ഇൻചാർജ് ടി.കെ.അബ്ദുൽ ഗഫൂർ, സിറാജ് ഗൾഫ് എഡിറ്റർ ശരീഫ് കാരശ്ശേരി, ഡയറക്ടർമാരായ എ.സൈഫുദ്ദീൻ ഹാജി,മജീദ് കക്കാട്,ബഷീറിന്റെ സഹോദരൻ കെ.അബ്ദുർറഹ്മാൻ ഹാജി,എം.എം.ഷംസുദ്ദീൻ,ഖാസിം എ.ഖാദർ,ശ്രീജിത്ത് എസ് എന്നിവർ സംസാരിച്ചു.