
തിരുവനന്തപുരം : കൊട്ടാരക്കര മംഗള വിലാസത്തിൽ പരേതനായ ഡോ. ഡി. ഡബ്ലിയു. ഐസക്കിന്റെ മകൻ കവടിയാർ പണ്ഡിറ്റ് കോളനി എ- 36 പുത്തൻ വീട്ടിൽ റിട്ട. പ്രൊഫ. ജെ. ഡി. ഐസക് (91) നിര്യാതനായി. സി. ഇ. ടി., യൂണിവേഴ്സിറ്റി കോളേജ്, ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ പ്രൊഫസായി സേവനമനുഷ്ഠിച്ചു. സംസ്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് പാളയം സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.ഭാര്യ : മാവേലിക്കര തട്ടാരമ്പലം മേടയിൽ കുടുംബാംഗം പരേതയായ വൽസ ഐസക്ക്
മക്കൾ: റീനാ കോശി (റിട്ട. ഓഫീസർ, കനറാ ബാങ്ക്), ജോസഫ് പി. ഐസക് (സീനിയർ മാനേജർ, എം. ആർ. എഫ്. , കോട്ടയം)
മരുമക്കൾ : ഷെവലിയാർ ഡോ. കോശി എം. ജോർജ് (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, വി. എസ്. എസ്. സി), അനിത ഐസക്.