ola

കൊച്ചി: പ്രമുഖ ഓൺലൈൻ ടാക്‌സി കമ്പനിയായ ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ വിഭാഗമായ ഒല ഇലക്‌ട്രിക്കിന്റെ 'എസ്1" ഇ-സ്‌കൂട്ടറിന്റെ വിതരണത്തിന് തുടക്കമായി. പൂർണമായും ഇന്ത്യയിൽ രൂപകല്‌പന ചെയ്‌ത് നിർമ്മിച്ച ഒല ഈ സ്കൂട്ടറിന് എസ്1, എസ്1 പ്രൊ എന്നീ പതിപ്പുകളാണുള്ളത്. എസ്1ന് 99,999 രൂപയും എസ്1 പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് വില. സർക്കാർ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് എന്നിവ ഉൾപ്പെടാത്ത വിലയാണിത്. സർക്കാർ ആനുകൂല്യം ലഭിക്കുന്നതോടെ വില കുറയും. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ 100 ഇടപാടുകാർക്കുള്ള വില്പനയ്ക്കാണ് തുടക്കമായത്. ഒലയുടെ ഫ്യൂച്ചർ ഫാക്‌ടറിയിലാണ് മോഡലുകളുടെ നിർമ്മാണം. പ്രതിവർഷം ഒരുകോടി സ്‌കൂട്ടറുകൾ ഇവിടെ നിർമ്മിക്കാം. ഫാക്‌ടറികളുടെ പ്രവർത്തനം പൂർണമായും കൈയാളുന്നതാണ് സ്‌ത്രീകളാണ്. 10,000 സ്‌ത്രീകളാണ് ഫാക്‌ടറിയിൽ ജോലി ചെയ്യുന്നത്.