
തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ( കെ.എസ്.എസ്.ഐ.എ) സംഘടിപ്പിച്ച ജില്ലാ കമ്മിറ്റി നടത്തിയ വാർഷിക പൊതുയോഗവും ജില്ലാ സംഗമവും മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ. സത്യദാസ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ജോസഫ്, സൗത്ത് സോൺ വൈസ് പ്രസിഡന്റ് എ. നിസാറുദ്ധീൻ, ജില്ലാ സെക്രട്ടറി എ. ഫസിലുദ്ധീൻ, വൈസ് പ്രസിഡന്റ് ടി.എസ്. രാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ബി.ആർ. സിംഗ്, ട്രഷറർ ബി. മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ലൈഫ് മെമ്പർഷിപ്പ് കാർഡ്, സോഷ്യൽ സെക്യൂരിറ്റി ഫണ്ട് സർട്ടിഫിക്കറ്റ്, ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്തു.