ravindran

വട്ടിയൂർക്കാവ്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വട്ടിയൂർക്കാവ് യൂണിറ്റ് സ്ഥാപകനേതാവും രക്ഷാധികാരിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന, നാടകരചയിതാവ്,നടൻ,സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ വട്ടിയൂർക്കാവ് മാർക്കറ്റ് ലെയിൻ ശശികലാമന്ദിരത്തിൽ വട്ടിയൂർക്കാവ് എം.രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: എ.ശശികല. മക്കൾ: രഞ്ജു, രശ്മി. മരുമക്കൾ: സുനിൽ, ബിജു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.