തൊടുപുഴ: അറക്കുളത്ത് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ 2021- 2022 അദ്ധ്യയന വർഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി.എ. എക്കണോമിക്‌സ്, ബി.എസ്.സി. ഫുഡ് സയൻസ് & ക്വാളിറ്റി കൺട്രോൾ എന്നീ കോഴ്‌സുകളാണ് ഉണ്ടാവുക. ട്രൈബൽ ആർട്‌സ് & സയൻസ് കോളേജ്, നാടുകാണി എന്ന പേരിലാവും കോളേജ്.