ചെറുതോണി: 14 ജില്ലകളിലും നടത്തുന്ന കർഷകകൂട്ടായ്മകളുടെ ഭാഗമായി കേരള കർഷകയൂണിയൻ ജില്ലാ നേതൃത്വ സംഗമം നാലിന് രാവിലെ 11ന് ചെറുതോണി കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് മാത്യു സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുക്കും.