ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസസമരത്തിന് കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി പിന്തുണ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു. കർഷക യൂണിയൻ നേതാക്കൾ നാലിന് ഉച്ചകഴിഞ്ഞ് 1.30ന് സമരപന്തലിലെത്തി എം.പിയ്ക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.