ഇടവെട്ടി: കുമളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വൊക്കേഷണൽ വിഭാഗം നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കുമളി ഗവ. ആശുപത്രിയുമായി സഹകരിച്ച് കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളും അവയുടെ പരിഹാരവും എന്ന വിഷയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് കുമളി ഗ്രാമപഞ്ചായത്ത് പൊതുവേദിയിൽ നടത്തി. കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് അനില തോമസ്, കുമളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷബ്‌നാ ബീഗം, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്. ബിന്ദു, ജെ.എച്ച്.ഐ മാടസാമി, ജെ.പി.എച്ച്.എൻ ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുഹറാമോൾ ടി.എ എന്നിവർ പങ്കെടുത്തു.