തൊടുപുഴ: ടൗൺമാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിന് മുന്നോടിയായി സർവ്വകക്ഷിയോഗം വിളിക്കണമെന്ന്‌ കേരളാകോൺഗ്രസ്‌ ജേക്കബ്‌ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാനജനറൽ സെക്രട്ടറി രാജുപാണാലിക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഹുൽ പള്ളത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.