തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിത്യ ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ 'തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഭക്തജന സമിതി' രൂപീകരിച്ചു. വാസുദേവൻ നായർ (ചെയർമാൻ),​ കെ.പി. രാജേന്ദ്രൻ കോലതടത്തിൽ (ജന. സെക്രട്ടറി)​, പി. രാമചന്ദ്രമണി (ട്രഷറർ) ​എന്നിവർ ഭാരവാഹികളായി 11 അംഗ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പി.വി. വിജയകുമാർ പീടികപറമ്പിൽ, കല്യാണസുന്ദരം, സുരേഷ് ബാബു അറയ്ക്കൽ, പി.കെ. രവീന്ദ്രനാഥ്, പി.കെ. നാരായണ പിള്ള എന്നിവർ പ്രസംഗിച്ചു.