അരിക്കുഴ: ജില്ലാ കൃഷിത്തോട്ടം അരിക്കുഴയിലെ ഫാം കൗൺസിൽ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ബൗഹിയ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫാമിന്റെ അടിസ്ഥാന വികസനങ്ങൾക്കായുള്ള 18 പദ്ധതികൾ ജില്ലാ പഞ്ചായത്ത് മുഖേന ഈ സാമ്പത്തിക വർഷം നടപ്പിലാക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സുനിത സി.വി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്‌നി ബാബുരാജ്, അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലാളി പ്രതിനിധികൾ, ഫാം സൂപ്രണ്ട് എന്നിവർ പങ്കെടുത്തു.