തൊടുപുഴ: അശാസ്ത്രീയവും ജനോപകാരപ്രദമല്ലാത്തതുമായ തൊടുപുഴ നഗരസഭയുടെ മാസ്റ്റർ പ്ളാനിനെതിരെ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടക്കും. രാവിലെ 10ന് മുതലക്കോടത്ത് നിന്ന് റാലി ആരംഭിക്കും. ഈ മാസ്റ്റർപ്ലാൻ പിൻവലിച്ച് വാർഡ്‌ സഭകളിൽ ചർച്ച ചെയ്ത് പുതിയ മാസ്റ്റർ പ്ളാൻ തയ്യാറാക്കണമെന്ന് ജനകീയ ആക്ഷൻ കൗൺസിൽ അധികൃതരോട് ആവശ്യപ്പെട്ടു.

ആദരാഞ്ജലി

തൊടുപുഴ: ഗാനരചയിതാവ് ബിജു തിരുമലയുടെ നിര്യാണത്തിൽ തൊടുപുഴ സാഹിത്യ വേദിയോഗം അനുശോചിച്ചു. കെ.എസ്.ടി.എ ഭവനിൽ ചേർന്ന യോഗം പ്രസിഡന്റ് മധു പത്മാലയം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ ബാലചന്ദ്രൻ, ട്രഷറർ കെ. വേലായുധൻ, കവയത്രി കൗസല്യ കൃഷ്ണൻ, മിനി പി. നായർ എന്നിവർ സംസാരിച്ചു.

ഓൺലൈൻ ഗാനാമൃതം പരിപാടി

തൊടുപുഴ: കേരളാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗാനാമൃതം പരിപാടി നടത്തി. ജില്ലാ പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ടി.എം. അബ്ദുൾകരിം യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം, ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം, ഗീത കീരിത്തോട്, ജ്യോതി സജീവ്, രമ പി. നായർ, ശ്രുതിമോൾ, ബിനേഷ്‌ കുന്നേൽ, സിനി രാജൻ, ബിനോയി ഇഞ്ചിയാനി, സുരേഷ് കരിങ്കുന്നം, കാർത്ത്യായനി കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.