rally
ജനകീയ ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധറാലി

തൊടുപുഴ: ജനവിരുദ്ധമായ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുതലക്കോടത്ത് നിന്ന് ജനകീയ ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധറാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വമ്പിച്ച ജനാവലി പങ്കെടുത്തു. നാടിന് ഗുണകരമല്ലാത്ത ടൗൺപ്ലാനിംഗ് രൂപരേഖയ്ക്കെതിരെ നാടിന്റെ വിവിധമേഖലകളിൽ ജനകീയ ആക്ഷൻകൗൺസിലുകളുടെ നേതൃത്വത്തിൽ വൻ പ്രധിഷേധങ്ങൾക്ക് തയ്യാറെടുപ്പിലാണ്. മുതലക്കോടത്ത് നിന്ന് നഗരസഭാ ആഫീസിലേക്ക് പ്രധിഷേധമാർച്ച് രാവിലെ 10ന് ആരംഭിച്ച് 11ന് മുൻസിപ്പൽ ഓഫീസിൽ എത്തി. മുതലക്കോടം സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി റവ. ഡോ. ജോർജ് താനത്തുപറമ്പിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ ജോർജ് താന്നിക്കലിന്റെ അദ്ധ്യഷതയിൽ ചേർന്ന ധർണ സമരത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളായ സി.പി. മാത്യു, ടി.എം. സലീം, മുഹമ്മദ് ഫൈസൽ, പി.പി. ജോയി, കെ.എൽ. ആന്റണി, രാജു തരണിയിൽ, ജിതേഷ് ഇഞ്ചക്കാട്ട്, എം.സി. മാത്യു, ജോസഫ് ജോൺ, ജാഫർഖാൻ മുഹമ്മദ്, ജോജോ പാറത്തലക്കൽ, ജോർജ് ജോൺ എന്നിവർ പ്രസംഗിച്ചു. മുതലക്കോടത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ടോം കല്ലറയ്ക്കൽ, കെ.കെ. ജോസഫ്, കെ.പി. മാത്യു, ജോർജ് തുറക്കൽ, ജോയി കരോട്ടുമല, സാന്റോ കളപ്പുര നേതൃത്വം നൽകി. നിലവിൽ പ്രസദ്ധീകരിച്ചിരിക്കുന്ന കരട് മാസ്റ്റർപ്ലാൻ പിൻവലിക്കാൻ നഗരസഭ കൗൺസിൽ തയ്യാറാകുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ റിലേ സത്യാഗ്രഹം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് ആക്ഷൺകൗൺസിൽ നേതൃത്വം നൽകുമെന്ന് ചെയർമാൻ ജോർജ് താന്നിക്കൽ വ്യക്തമാക്കി. സ്ത്രീകളും യുവജനങ്ങളുമടക്കം വമ്പിച്ച ജനാവലി പ്രകടനത്തിലും ധർണയിലും പങ്കെടുത്തു.