തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വപരമായ നിലപാട് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് എം.പി നോട്ടീസ് നൽകി. ഡാമിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടും ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുമൊക്കെ സുപ്രീംകോടതി വിധി നിലനിൽക്കേ തമിഴ്‌നാട് സർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിക്ഷേധാർഹമാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനും മനുഷ്യത്വപരമായ സമീപനത്തിലൂടെ ഒരു തീരുമാനം കൈകൊള്ളുന്നതിന് വേണ്ടിയും കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് എം.പി നോട്ടീസ് നൽകിയത്.