തൊടുപുഴ: പ്രതിപക്ഷ ജീവനക്കാരെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കുകയും ജീവനക്കാർക്ക് ലഭിക്കേണ്ട അർഹമായ പ്രൊമോഷൻ തടഞ്ഞു വയ്ക്കുകയും ചെയ്താൽ കൈയും കെട്ടി നോക്കി ഇരിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിനു മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ അദ്ധ്യക്ഷത വഹിച്ച സമരത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോൺ നെടിയപാല, എൻ.ഐ. ബെന്നി, മനോജ് കോക്കാട്ട്, ജാഫർഖാൻ മുഹമ്മദ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ റോയ് ജോർജ്, വിനോദ് കെ.പി, ജില്ലാ സെക്രട്ടറി രാജേഷ് ബേബി, ജില്ലാ ട്രഷറർ ഷിഹാബ് പരീത്, ജില്ലാ ഭാരവാഹികളായ സി.എസ്. ഷമീർ, കെ.സി. ബിനോയ്, വിൻസെന്റ് തോമസ്, സിജു സിദ്ദിഖ്, ഷാജി യു.എം, ബ്രാഞ്ച് ഭാരവാഹികളായ പീറ്റർ കെ. അബ്രാഹം, ദീപു പി.യു, രാജൻ കെ, അലക്‌സാണ്ടർ ജോസഫ്, സാബു എസ്, ഫൈസൽ വി.എസ്, ബിജു പി., വിജയൻ ടി.എസ്, ബിനിൽ ടി., സി.എച്ച്. ബാബു, ടൈറ്റസ് കെ.സി., അനസ് പള്ളവേട്ട തുടങ്ങിയവർ നേതൃത്വം നൽകി.