കട്ടപ്പന: കൊവിഡ് രോഗബാധയെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്ന കാഞ്ചിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി പുനരാരംഭിച്ചു. നിലവിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരുന്നു ഒ.പിയുടെ പ്രവർത്തനം. ഇന്നലെ മുതൽ പ്രവർത്തനം അഞ്ച് വരെ നീട്ടി. രോഗികളുടെയും പൊതുജനങ്ങളുടെയും സൗകര്യം കണക്കിലെടുത്താണ് ഒ.പി പുനരാരംഭിച്ചതെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.