തൊടുപുഴ: നഗരസഭയിൽ റോട്ടറി ക്ലബ് തൊടുപുഴ നടപ്പാക്കുന്ന ക്ലീൻ സിറ്റി തൊടുപുഴ പ്രോഗ്രാം നഗരസഭാ കൗൺസിലർ രാജി അജേഷ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സി.വി. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ് ഇടുക്കി ജില്ലാ ഓഫീസർ എബി വർഗീസ്, മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ സുധാകരൻ നായർ, ക്ലീൻ സിറ്റി തൊടുപുഴ പ്രോഗ്രാം കോഡിനേറ്റർ ലിറ്റോ പി. ജോൺ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ ഹരികൃഷ്ണൻ കെ.എസ്, ഐ.പി.പി റോട്ടേറിയൻ ഡോ. സതീഷ്‌കുമാർ, ജിജി ആർ റോട്ടേറിയൻ ഹെജി പി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി റോട്ടേറിയൻ ജോബ് കെ. ജേക്കബ് നന്ദി പറഞ്ഞു. ചടങ്ങിൽ മറ്റ് റോട്ടറി ക്ലബ് അംഗങ്ങളും പങ്കെടുത്തു.