ഇടുക്കി: സമഗ്ര ശിക്ഷാ കേരളം കട്ടപ്പന ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇന്ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നു. ഭിന്നശേഷി വാരാചരണത്തിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കട്ടപ്പന നഗരസഭാ ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ബീന ജോബി അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ഡി.എ.ഡബ്ല്യു.എഫ് വൈസ് പ്രസിഡന്റ് എസ്.കെ. ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മായാ ബിജു, കട്ടപ്പന നഗരസഭ കൗൺസിലർ ജാൻസി ബേബി, പൊലീസ് സൊസൈറ്റി സെക്രട്ടറി എച്ച്. സനൽ കുമാർ എന്നിവർ സംസാരിക്കും. കട്ടപ്പന ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ മുരുകൻ വി. അയത്തിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ എൻ.വി. ഗിരിജാകുമാരി നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടാകും.