കട്ടപ്പന: ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരളയുടെ പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും കട്ടപ്പനയിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.ജെ. ടോമി യോഗം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ ഏഴ് മേഖലകളിലെ പ്രതിനിധികളാണ് പൊതുയോഗത്തിൽ പങ്കെടുത്തത്. ജില്ലാ സെക്രട്ടറി ഷാജു മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ജിജി തോമസ്, ഓഡിറ്റർ ജോമോൻ ജോയ്‌സ്, ജെ. ജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ രാജു കട്ടപ്പന (പ്രസിഡന്റ്), ടി.ബി. ബേസിൽ (സെക്രട്ടറി), ദിലീപ്കുമാർ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.