mary
പ്രതിനിധി സമ്മേളനം സി.പിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: സി.പി.എം കട്ടപ്പന ഏരിയാ സമ്മേളനം ആരംഭിച്ചു. കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ നിന്ന് പ്രതിനിധികൾ റെഡ് വൊളന്റിയർമാരുടെ അകമ്പടിയോടെ നഗരസഭ മിനി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് എത്തി. തുടർന്ന് മുതിർന്ന ഏരിയാ കമ്മിറ്റിയംഗം എസ്.എസ്. പാൽരാജ് പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, മുൻ എം.പി ജോയ്‌സ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ കമ്മിറ്റിയംഗം മാത്യു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം പി.ബി. ഷാജി പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കെ.എ. മണി രക്തസാക്ഷി പ്രമേയവും ഏരിയ കമ്മിറ്റിയംഗം ടോമി ജോർജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് ബാലസംഘത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി.വി. വർഗീസ്, കെ.എസ്. മോഹനൻ, വി.വി. മത്തായി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. എട്ട് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 135 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.