കട്ടപ്പന: കട്ടപ്പന നഗരസഭയിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ അഴിമതി നടത്തി ഭരണം സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി 5, 6 തീയതികളിൽ നഗരസഭയിൽ ഉടനീളം പ്രചാരണ വാഹന ജാഥ നടത്തും. നഗരസഭയിലെ ബി.ജെ.പി അംഗം തങ്കച്ചൻ പുരയ്ക്കൽ, മുൻസിപ്പൽ സെക്രട്ടറി മനോജ് പതാലിലുമാണ് പ്രചാരണ ജാഥയിലുള്ളത്. തങ്കച്ചൻ പുരയ്ക്കലാണ് ജാഥാ ക്യാപ്ടൻ. അഞ്ചിന് രാവിലെ 8.30ന് വാഴവരയിൽ നിന്ന് ആരംഭിക്കുന്ന പ്രചാരണ വാഹന ജാഥ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജില്ലാനേതാക്കൾ പങ്കെടുക്കും. ആറിന് വൈകിട്ട് മിനി സ്റ്റേഡിയത്തിൽ പ്രചാരണ ജാഥ സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ സി.കെ. ശശി, തങ്കച്ചൻ പുരയ്ക്കൽ, രജിതാ രമേശ്, കെ.എൻ. പ്രകാശ്, മനോജ് പതാലിൽ എന്നിവർ പറഞ്ഞു.