march
മുനിസിപ്പൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച്

തൊടുപുഴ: നാടിന്റെ വികസനത്തിൽ പുലർത്തേണ്ട ജാഗ്രത ചിലരുടെ സ്വാർത്ഥതയ്ക്ക് വഴിമാറിയതിന്റെ ദുരിതമാണ് ഇന്ന് തൊടുപുഴയിലെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്. കെ. പൗലോസ് പറഞ്ഞു. കരട് മാസ്റ്റർ പ്ലാനിനെതിരെ മുനിസിപ്പൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ മുനിസിപ്പൽ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എച്ച്. സജീവ് അദ്ധ്യക്ഷത വഹിച്ചു. ജോൺ നേടിയപാല, എൻ.ഐ. ബെന്നി, ജാഫർ ഖാൻ മുഹമ്മദ്, പി.എൻ. രാജീവൻ, ആർ. ജയൻ, കെ. ദീപക്, പ്രൊഫസർ ബാബു, ജെയ്‌സൺ ജോർജ് എന്നിവർ പ്രസംഗിച്ചു. രാജീവ് ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജോർജ് താന്നിക്കൻ, രാജേഷ് ബാബു, ഷാഹുൽ മാങ്ങാട്ട്, കെ.എം. ഷാജഹാൻ, സി.എസ്. മഹേഷ്, കെ.എ. ഷഫീക്, കെ.പി. റോയ്, കെ.എച്ച്. ഷാജി, ജോർജ് കുട്ടംതടം, ടി.എൽ. അക്ബർ, രാധാകൃഷ്ണൻ, ജയകുമാർ, സനു കൃഷ്ണൻ, ജോസ് പാലിയത്, ബാബു ചാമക്കാലായിൽ, കെ.വി. ബാബു, പി.എ. ശാഹുൽ, റഷീദ് കാപ്രാട്ടിൽ എന്നിവർ നേതൃത്വം നൽകി.