ഇടുക്കി: ജില്ലാ ആസൂത്രണ സമിതി പതിനാലാം പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ചിട്ടപ്പെടുത്തുന്നതിനും പദ്ധതി സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുന്നതിനുമായി തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം എട്ടിന് കളക്ട്രേറ്റ്‌ കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന യോഗം 3.30ന് അവസാനിക്കും. യോഗത്തിൽ തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻമാരും സെക്രട്ടറിമാരും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.