ഇടുക്കി: റൂട്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് അനുവദിച്ചു നൽകിയിട്ടുള്ള ബസുകളുടെ പെർമിറ്റിന്റെയും ടൈം ഷീറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി എട്ടിനകം ഈ ഓഫീസിൽ ഹാജരാക്കണം. ഈ തീയതിയ്ക്കുള്ളിൽ ഹാജരാക്കാത്ത ഉടമകൾക്ക് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.