ഇടുക്കി: സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എന്റർപ്രെന്യൂർഷിപ് ഡെവലപ്പ്‌മെന്റ് (കെ.ഐ.ഇ.ഡി), 10 ദിവസത്തെ വനിതാസംരംഭകത്വവികസന പരിശീലനപരിപാടി നടത്തുന്നു. 13 മുതൽ 23 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തികച്ചും സൗജന്യമായിട്ടാണ് ഈ കോഴ്‌സ് വനിതകൾക്ക് നൽകുന്നത്. അപേക്ഷിക്കേണ്ടവർ കെ.ഐ.ഇ.ഡിയുടെ വെബ്‌സൈറ്റ് www.kied.info ൽ ഓൺലൈനായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2532890, 9846099295, 7012376994.