കരിമണ്ണൂർ: കാഞ്ഞിരത്തുങ്കൽ (കുന്നംകോട്ട്) കെ.വി. ജോസഫിന്റെ (റിട്ട. അധ്യാപകൻ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, കരിമണ്ണൂർ) ഭാര്യ കെ.ജെ. ലില്ലി (77- റിട്ട. അദ്ധ്യാപിക, ഗവ. ഗേൾസ് ഹൈസ്‌കൂൾ, തൊടുപുഴ) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന് കരിമണ്ണൂർ സെന്റ്‌മേരീസ് ഫൊറോന പള്ളിയിലെ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. നെയ്യശ്ശേരി കണ്ടത്തിക്കുടിയിൽ കുടുംബാംഗം. മക്കൾ: ലിജി സാജു (സി.ആപ്‌റ്ര്, തിരുവനന്തപുരം), സിജി ഡെന്നി (യു.എസ്.എ), രാജി അനൂപ് (യു.കെ), രശ്മി അനീഷ് (ആസ്‌ട്രേലിയ). മരുമക്കൾ: സാജുപോൾ മാറാട്ടിൽ ഈസ്റ്റ് കലൂർ (മൃഗസംരക്ഷണ വകുപ്പ്, കൊഴുവനാൽ), ഡെന്നി ജോസഫ്, കൊച്ചു പൈങ്ങോട്ട്, കറിക്കാട്ടൂർ (യു.എസ്.എ), അനൂപ് പോൾ നെരേപറമ്പിൽ ഇരിങ്ങാലക്കുട (യു.കെ), അനീഷ് കുര്യൻ അയിരുമലയിൽ പനമ്പിള്ളി നഗർ (ആസ്‌ട്രേലിയ).