 
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം എന്ന മുദ്രവാക്യമുയർത്തി ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് ചെറുതോണി ടൗണിൽ കെ.എസ്.യു പ്രവർത്തകർ പ്രകടനം നടത്തി. ഡാം സുരക്ഷിതമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഇടതുപക്ഷ നേതാക്കന്മാരും കേരള ജനതയെ ചതിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു. പ്രകടനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ജോബി സി. ജോയി ജില്ലാ ഭാരവാഹികളായ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി, അനിൽ കനകൻ, ജോസുകുട്ടി ജോസഫ്, ജിതിൻ തോമസ് എന്നിവർ നേതൃത്വം നൽകി.