കട്ടപ്പന: എം.ജി യൂണിവേഴ്‌സിറ്റി ദക്ഷിണ മേഖല പുരുഷ കബഡി മത്സരത്തിൽ കട്ടപ്പന ഗവ. കോളേജ് വിജയിച്ചു. വെള്ളിയാഴ്ച ഗവ. കോളേജിൽ പ്രത്യേകം സജ്ജീകരിച്ച ഗ്രൗണ്ടിൽ നടന്ന മത്സരം പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഒ.സി. അലോഷ്യസ് ആദ്ധ്യക്ഷനായിരുന്നു. പത്ത് ടീമുകളാണ് സൗത്ത് സോൺ കബഡി ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.