ചെറുതോണി: ഡീൻ കുര്യാക്കോസ് എം.പി ചെറുതോണിയിൽ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സമരപ്പന്തലിലെത്തി. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി നടത്തുന്ന സമരം കാലിക പ്രാധാന്യമുള്ളതാണെന്ന് ബിഷപ്പ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും എം.പിയും യു.ഡി.എഫും നടത്തുന്ന ഈ സമരത്തിന് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.