തൊടുപുഴ: പെൻഷൻ പരിഷ്‌കരണ കുടിശ്ശിക മരവിപ്പിച്ചതും പെൻഷൻകാരുടെ ചികിത്സാ പദ്ധതിയായ മെഡിസെപ്പിൽ നിന്ന് ഒ.പി. വിഭാഗം ഒഴിവാക്കിയതും തികച്ചും പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. മുരളി പറഞ്ഞു. തൊടുപുഴ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗർവാസീസ് കെ. സഖറിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എൻ. ശിവദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.ഐ. സുകുമാരൻ കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം സി.ഇ. മൈതീൻ പുതിയ അംഗങ്ങളെ വരവേറ്റു. എൻ.ജി.ഒ അസോ: ജില്ലാ സെക്രട്ടറി രാജേഷ് ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ്, ജോജോ ജെയിംസ്, പി.എസ് സെബാസ്റ്റ്യൻ, ജോസ് ആറ്റുപുറം, ഐവാൻ സെബാസ്റ്റ്യൻ, മാത്യൂസ് തോമസ്, റോജർ മാത്യു, ഷെല്ലി ജോൺ, സ്റ്റീഫൻ ജോർജ്ജ്, എൻ കെ സുകുമാരൻ എന്നിവർ സംസാരിച്ചു.