തുടങ്ങനാട്: യുണൈറ്റഡ് തുടങ്ങനാടിന്റെ ഒന്നാമത് അണ്ടർ -21 സെവൻസ് ഫുട്ബോൾ മേള തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിൽ ആരംഭിച്ചു. തുടങ്ങനാട് ഫൊറോന പള്ളി വികാരി ഫാദർ തോമസ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മെമ്പർ കുട്ടിയമ്മ മൈക്കിൾ, റെൻസി സുനീഷ് എന്നിവർ സംസാരിച്ചു.