കരിങ്കുന്നം: ജനങ്ങൾക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ രാത്രിയിൽ മുല്ലപ്പെരിയാറിൽ ഡാം തുറന്നുവിടുന്ന തമിഴ്നാട് സർക്കാരിന്റെ ധിക്കാര നടപടികൾക്കെതിരെയും മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ നടത്തുന്ന ഒളിച്ചുകളിക്കെതിരെയും കരിങ്കുന്നം യൂത്ത്ഫ്രണ്ട് പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്‌ സ്മിനു പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള കോൺഗ്രസ് സംസ്ഥാന ജനറ സെക്രട്ടറി എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോജി എടാമ്പുറം, യൂത്ത് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി ബൈജു വറവുങ്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി ക്ലെമന്റ് ഇമ്മാനുവേൽ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ കാവാലം, ഷിജോ മൂന്നുമാക്കൽ, ജോസ് കാവാലം, ബേബിച്ചൻ കൊച്ചുകരൂർ, സണ്ണി പൈനാൽ എന്നിവർ സംസാരിച്ചു.