അറക്കുളം: കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്. അറക്കുളം സെൻ്റ് ജോസഫ്സ് കോളേജിന് സമീപം ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. അപകടത്തിൽ വൈദ്യുതി പോസ്റ്റ്‌ ഒടിയുകയും കാറിന് സാരമായ കേടും സംഭവിച്ചു. നിയന്ത്രണം തെറ്റിയ കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. കോളേജ് വിദ്യാർത്ഥികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം ഫയർഫോഴ്സും കാഞ്ഞാർ പൊലീസും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.