തൊടുപുഴ: സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ യുവാവിനെ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ച സംഭവത്തിൽ 12 പേർ പ്രതികൾ. ഇതിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ സൈബർ ആക്ട് പ്രകാരം യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച മങ്ങാട്ടുകവലയിലാണ് കെ.എസ്.ആർ.ടി.സി കണ്ടക്ടറായ മുള്ളരിങ്ങാട് താന്നിക്കൽ മനു സുധന് (40)​ മർദ്ദനമേറ്റത്. അക്രമി സംഘത്തിൽ 12 പ്രതികളാണുള്ളതെന്നും രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കായി ഡിവൈ.എസ്.പി കെ. സദന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരിക്കേറ്റ മനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.