ഇടുക്കി: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി (വി.എച്ച്.എസ്.ഇ) വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗങ്ങൾ ചെറുക്കുന്നതിനായി അനുവർത്തിക്കേണ്ട പോഷകാഹാര രീതികൾ, വിവിധ ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജത്തിന്റെ അളവുകൾ എന്നിവ അടങ്ങിയ അടുക്കള കലണ്ടർ കുമളി ഗവ. ആശുപത്രിയിൽ സ്ഥാപിച്ചു. കുമളി ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം ബിന്ദുമോൾ, ജെ.എച്ച്.ഐ മാടസാമി, സ്‌കൂൾ പ്രിൻസിപ്പൽ അനില തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുഹറാമോൾ ടി.എ, എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് എന്നിവർ പങ്കെടുത്തു.