തൊടുപുഴ: എൽ.ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ ഇടുക്കി ജില്ലാ കൗൺസിൽ പ്രസിഡന്റായി ജോർജ് അഗസ്റ്റിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി വി.എ. ശിവൻപിള്ള, വൈസ് പ്രസിഡന്റുമാരായി കെ.ജെ. പൗലോസ്, പി. കാമരാജ്, ജോയിന്റ് സെക്രട്ടറിയായി സി.കെ. ജേക്കബ്, ട്രഷററായി സാജുപോൾ എന്നിവരെയും തെരഞ്ഞെടുത്തു. തൊടുപുഴ, അടിമാലി, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ എന്നീ ബ്രാഞ്ചുകളിൽ നിന്ന് പങ്കെടുത്ത പ്രതിനിധികളിൽ നിന്നാണ് ജില്ലാ കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തത്.