ഇടുക്കി: ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും പൾസ് എമർജൻസി ടീം കേരളയും അലസ്‌ക ടൂറിസം സൊസൈറ്റിയും ചേർന്ന് ആനച്ചാലിൽ പൊതുജനങ്ങൾക്കായി ദുരന്തനിവാരണ പരിശീലന പരിപാടി നടത്തി. ആനച്ചാലിലെ ഡോ. എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി ദേവികുളം തഹസിൽദാർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയിലെ ഹസാർഡ് അനലിസ്റ്റ് രാജീവ് ടി.ആർ. അദ്ധ്യക്ഷത വഹിച്ചു. വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു മുഖ്യപ്രഭാഷണം നടത്തി. പൾസ് എമർജൻസി ടീം കേരളയുടെ പരിശീലന വിദഗ്ദ്ധർ മുബീർഷാ, അഹമ്മദ് ബഷീർ, അടിമാലി ഫയർഫോഴ്‌സ് യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് ടി.ആർ എന്നിവർ ക്ലാസുകൾ നയിച്ചു. ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ ഹനീഫ, പൾസ് എമർജൻസി ടീം ജനറൽ സെക്രട്ടറി സലിം കെ, അലാസ്‌ക ടൂറിസം സൊസൈറ്റി ചീഫ് കോ- ഓർഡിനേറ്റർ ഇ.കെ. ബാബു, അലാസ്‌ക ജോയിന്റ് സെക്രട്ടറി മോനിച്ചൻ തോമസ് എന്നിവർ സംസാരിച്ചു.