ഇടുക്കി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പീരുമേട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2021- 22 അദ്ധ്യയനവർഷത്തേക്ക് ഹയർസെക്കൻഡറി വിഭാഗത്തിൽ (തമിഴ് മീഡിയം) ഹിന്ദി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് മുൻഗണന.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടിക ജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കുയിലിമല പൈനാവ് പി.ഒ, ഇടുക്കി, പിൻ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലേക്കോ അയക്കാം. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാർ നിയമനം റദ്ദാക്കപ്പെടുന്നതാണ്. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10ന് വൈകിട്ട് അഞ്ച് വരെ. ഫോൺ: 04862 296297.