 
തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പും കാർഡ് വിതരണവും നടത്തി. രജിസ്‌ട്രേഷന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ബിജിമോൾ പി.വി, അസിസ്റ്റന്റ് ലേബർ ഓഫീസർ ബെന്നി, ക്ലാർക്ക് ശിഹാബ് വി.കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറിൽപരം തൊഴിലാളികൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. ഡിസംബർ 15 വരെ ഇ ശ്രം രജിസ്‌ട്രേഷൻ ഉണ്ടാകും. ഇതിനായി അസോസിയേഷന്റെ ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.