തട്ടക്കുഴ: അന്താരാഷ്ട്ര വോളന്റിയർ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് തട്ടക്കുഴ സ്‌കൂൾ. സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ളബ്ബുകളുടേയും നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഓരോ വിദ്യാർത്ഥികളും വീടുകളിൽ നിന്ന് കിറ്റിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരികയായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം തട്ടക്കുഴ വാർഡ് മെമ്പർ ടി.വി. രാജീവ് നിർവഹിച്ചു .വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഗുണഭോക്താക്കളുടെ വീട്ടിൽ നേരിട്ടെത്തി കിറ്റുകൾ കൈമാറി. പ്രിൻസിപ്പൽ ഫാത്തിമ റഹിം, പി.ടി.എ പ്രസിഡന്റ് എം. ലതീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി. സജീവ്, പി.ടി.എ അംഗം എം.ആർ. സുനിൽ അദ്ധ്യാപകരായ നിഷാദ് വി.കെ, ബിജു.കെ, റഹിം, ഷംസുദ്ദീൻ, വോളന്റിയർ സെക്രട്ടറിമാരായ നിയാസ് നൗഫൽ, സ്റ്റെഫി ബെന്നി എന്നിവർ നേതൃത്വം നൽകി.