തൊടുപുഴ: ഗുരുവായൂർ ഏകാദശി ദിനമായ 14ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ രാവിലെ ഏഴ് മുതൽ ശ്രീമദ് നാരായണീയ ലക്ഷാർച്ചന നടക്കും. ആചാര്യൻ ഭാഗവതാചാര്യൻ ഹരിദാസ് മേതിരി നാരായണീയ ലക്ഷാർച്ചനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. ഏകാദശി വ്രതമെടുത്ത് ലക്ഷാർച്ചനയ്ക്കായി രാവിലെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് സമർപ്പണം. തുടർന്ന് ദീപാരാധന ദർശനം. അർച്ചനയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രം കൗണ്ടറിൽ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം.